സിനിമയിലെ തൊഴിലാളികൾക്കായി 1.5 കോടി; ആശ്വാസമായി യഷിന്റെ സഹായം

yashwb
SHARE

കോവിഡ് പ്രതിസന്ധിയിലായ സിനിമാ മേഖലയിലെ തൊഴിലാളികൾക്കായി ഒന്നരക്കോടി രൂപ സഹായമെത്തിക്കാൻ കെജിഎഫ് 2 താരം യഷ്. കന്നഡ സിനിമയിൽ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന 3000 തൊഴിലാളികൾക്കായി 5000 രൂപ വീതം അക്കൗണ്ടിലെത്തിക്കും. സോഷ്യൽമീഡിയയിലൂടെയാണ് യഷ് തന്റെ സഹായ പ്രഖ്യാപനം നടത്തിയത്. ഈ മാസം തന്നെ എല്ലാവര്‍ക്കും സഹായമെത്തിക്കും. പ്രതിസന്ധിയിൽ നിന്നും കര കയറാനുതകുന്നതല്ലെങ്കിലും പ്രതീക്ഷയുടെ ചെറുകിരണമായി ഈ സഹായത്തെ കാണണമെന്നാണ് യഷ് പറഞ്ഞത്. 

സിനിമാമേഖലയിലെ ദിവസവേതന തൊഴിലാളികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് നടൻ യഷിന്റെ പ്രഖ്യാപനം. അടച്ചിട്ട തിയേറ്ററുകൾ തുറക്കുന്ന കാലം സ്വപ്നം കണ്ടിരിക്കുകയാണ് സാൻഡൽവുഡുൾപ്പെടെയുള്ള സിനിമാ മേഖലകളും..

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...