ആ ക്ലബ് ഹൗസ് അക്കൗണ്ടുകൾ ഞങ്ങളുടേതല്ല; വ്യക്തമാക്കി ദുൽഖറും പൃഥ്വിയും

dq-prithvi
SHARE

സോഷ്യൽ മീഡിയ ഫ്രീക്കൻ‌മാരും ഫ്രീക്കത്തികളുമെല്ലാം ഇപ്പോൾ ക്ലബ് ഹൗസിനു പിറകേയാണ്. ചാറ്റ് റൂമുകളിൽ ചർച്ചകളും വാഗ്വാദങ്ങളും തമാശ പറച്ചിലുകളും കൊഴുക്കുന്നതിനിടെ ചില വ്യാജൻമാരും രംഗത്തിറങ്ങിയിട്ടുണ്ട്. 

തങ്ങളുടെ പേരലുള്ള ക്ലബ് ഹൗസ് അക്കൗണ്ടുകൾ വ്യാജമാണെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സിനിമാതാരങ്ങളായ പൃഥ്വിരാജും ദുൽഖർ സൽമാനും. തങ്ങൾക്ക് ക്ലബ് ഹൗസ് അക്കൗണ്ട് ഇല്ലെന്നും ഇപ്പോൾ കാണുന്നതെല്ലാം വ്യാജ അക്കൗണ്ടുകൾ ആണെന്നും ഇരുവരും വ്യക്തമാക്കി. 

ഒരു സ്റ്റാർട് അപ്പ് ആയി തുടങ്ങി ലോകമെമ്പാടും വൈറലായി മാറിയ ആപ്പാണ് ക്ലബ് ഹൗസ്. ഒരുവർഷമായി ഐഒഎസിൽ ലഭ്യമായിരുന്ന ആപ്പ് ജനകീയമാകുന്നത് ആൻജഡ്രോയ്ഡിൽ ലഭ്യമാകാൻ തുടങ്ങിയതിനു പിന്നാലെയാണ്. ശബ്ദം വഴി മാത്രമാണ് ആശയവിനിമയം.  

5000 പേരെ വരെ ഒരു റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് മോഡറേറ്റർ. സ്വീകരണം ലഭിച്ച് റൂമിൽ പ്രവേശിക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാം. ക്ലോസ്ഡ് റൂമുകൾ ക്രിയേറ്റ് ചെയ്ത് സ്വകാര്യ സംഭാഷണങ്ങളും നടത്താം. ക്യാമറ ഓണാക്കാനോ വിഡിയോ പ്ലേ ചെയ്യാനോ ടെക്സ്റ്റ് മെസേജ് അയക്കാനോ സാധിക്കില്ല. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...