മണിയാശാന് സ്നേഹമറിയിച്ച് ജൂഡ്; വിവാദം പഴങ്കഥയാക്കി പോസ്റ്റ്

jude-mani
SHARE

മണിയാശാന്റേയും ഭാര്യയുടേയും ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് സ്നേഹം അറിയിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞതവണ എംഎം മണി മന്ത്രിയായപ്പോൾ വെറുതെ സ്കൂളിൽ പോയി എന്ന പരാമർശം നടത്തി ജൂഡ് ആന്റണി പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന് വിദ്യാഭ്യാസമില്ല എന്ന് കാണിക്കാനാണ് പോസ്റ്റിട്ടതെന്ന് പറഞ്ഞ് ജൂഡിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

വന്‍ ഭൂരിപക്ഷത്തിനാണ് ഇക്കുറി മണി വിജയത്തിലേക്ക് കുതിക്കുന്നത്. ഇതോടെ മണിയാശാന്റേയും ഭാര്യയുടേയും ചിത്രം ഫെയ്സബുക്കിൽ പോസ്റ്റ് ചെയ്ത് ജൂഡ് സ്നേഹം അറിയിക്കുകയായിരുന്നു. ഇതിനിടെ, നേരത്തെ പറഞ്ഞ വാക്ക് പാലിക്കാൻ താൻ നാളെ തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഇഎം ആഗസ്തി. വോട്ടെടുപ്പിന് മുന്നോടിയായി മാധ്യമ സർവേകൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഉടുമ്പൻ ചോലയിൽ മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് ആഗസ്തി പറഞ്ഞത്. പെയ്ഡ് സർവേകളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ തല മൊട്ടയടിക്കേണ്ട എന്നാണ് ആഗസ്തിയോട് മണിയുടെ അഭ്യര്‍ത്ഥന.

MORE IN KERALA
SHOW MORE
Loading...
Loading...