‘പൃഥ്വിരാജ്’ എന്ന പേര് അപമാനം; അക്ഷയ്കുമാർ ചിത്രത്തിനെതിരെ കർണിസേന

karni-sena-akshai
SHARE

‘പൃഥ്വിരാജ്’ എന്ന് പേരിട്ട അക്ഷയ്കുമാർ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘടന. സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കർണിസേന എന്ന സംഘടനയാണ് രംഗത്തുവന്നിരിക്കുന്നത്. അക്ഷയ്കുമാർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ രജ്പുത് പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിന്റെ ജീവിതക്കഥയാണ് പറയുന്നത്. 

സിനിമയുടെ പേര് പൃഥ്വിരാജ് എന്ന് മാത്രം ഇട്ടതാണ് കർണിസേനയെ ചൊടിപ്പിച്ചത്. ഇത് രാജാവിനെ അപമാനിക്കുന്നതിന് തുല്യമാമെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പൂർണമായി തന്നെ സിനിമയ്ക്ക് ഇടണം എന്നുമാണ് സംഘടനയുടെ ആവശ്യം. ഇതിനൊപ്പം സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കർണിസേനയെ കാണിക്കണമെന്നും അതിന് തയാറായില്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കർണിസേന നേതാക്കൾ പറയുന്നു. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...