പോര്‍ട്രെയ്റ്റ്സിന്റേത് ശക്തമായ രാഷ്ട്രീയം; സെന്‍സറിങ്ങില്‍ ആശങ്ക: ഡോ.ബിജു

bijucinema-07
SHARE

ശക്തമായ രാഷ്ട്രീയം പറയുന്നതുകൊണ്ട് പുതിയ സിനിമയായ പോര്‍ട്രെയ്റ്റ്സിന്റെ സെന്‍സറിങ്ങില്‍ ആശങ്കയുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു. പുതിയ സിനിമകളില്‍ കീഴാളത വിഷയമായി വരുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അത് വാണിജ്യതലത്തിലേയ്ക്ക് മാത്രമായി ഒതുങ്ങുന്നുണ്ടോ എന്നത് ചര്‍ച്ച ചെയ്യണ്ടതാണെന്നും ഡോ. ബിജു പറഞ്ഞു. 

കീഴാളത വിഷയമായ കളയും, നായാട്ടും കണ്ടില്ല. പക്ഷേ പുതിയസിനിമകളില്‍ ഇവ വിഷയമാകുന്നത് പ്രോഗ്രസിവായിട്ടാണെങ്കില്‍ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതാണ്. അങ്ങനെയല്ലെങ്കില്‍ അത് ചര്‍ച്ച ചെയ്യപ്പെടണം. 

തമിഴിലൊക്കെ നേരത്തെതന്നെ രാഷ്ട്രീയ അടയാളപ്പെടുത്തലുകളായി ഇത്തരം വിഷയങ്ങള്‍ വന്നിട്ടുണ്ട്. മലയാളത്തില്‍ വളരെ നേരത്തെ ഇത് വരേണ്ടതായിരുന്നു. പുതിയ സിനിയ പോര്‍ട്രെയ്റ്റ്സ് പൂര്‍ത്തിയായി. സെന്‍‍സറിങ്ങിന് ശേഷമെ ബാക്കി കാര്യങ്ങള്‍ പറയാനാകു. ശക്തമായ രാഷ്ട്രീയം പറയുന്നതിനാല്‍ സെന്‍സറിങ്ങില്‍ ആശങ്കയുണ്ടെന്നും ബിജു പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...