‘നിങ്ങൾ ഉദ്ദേശിച്ച ഷൂ... ഷൂ അല്ല, പ്ലീസ്’; വിമര്‍ശനം നിറക്കുന്നവരോട് മീനാക്ഷി

meenakshi-shoe-post
SHARE

‘ഇനിമുതല്‍ നീ മീനാക്ഷി അല്ല, ആമീനാ ഖുറേഷി ആണ്.. നിന്നോടാരാ കൊച്ചു രാമാ ഇപ്പൊ ഇവിടെ ഷൂ കൊണ്ട് വരാൻ പറഞ്ഞേ...??’ ചിരിക്ക് വക നൽകുന്ന കമന്റുകൾ ഇങ്ങനെ പോകുന്നു. വിമർശിച്ചും അപമാനിച്ചും കൊണ്ടുള്ള കമന്റുകൾ വേറെയുമുണ്ട്. കാര്യം വളരെ നിസാരമാണ്. നടിയും അവതാരികയുമായ മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രവും അതിന് െകാടുത്ത തലക്കെട്ടുമാണ് ട്രോളൻമാരുടെ ശ്രദ്ധയിലേക്ക് പോസ്റ്റ് എത്തിക്കുന്നത്. പുതിയതായി എടുത്തൊരു ചിത്രത്തിൽ ഷൂസ് കയ്യിലേന്തി നിൽക്കുകയാണ് മീനാക്ഷി. ‘ഷൂ.. ഷൂ’ എന്ന തലക്കെട്ടും മീനാക്ഷി കൊടുത്തു. പിന്നാലെ കമന്റുകളുടെ ബഹളം. ബാക്കി മീനാക്ഷി പറയും.

‘നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ‍ഞാൻ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാൽ ലൈക്കുകൾ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകൾ നിറഞ്ഞതോടെയാണ് ‍ഞാൻ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാൻ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത് െകാണ്ട് ‘ഷൂ’ എന്ന് തലക്കെട്ട് കൊടുത്തു. അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. പോസ്റ്റ് പിൻവലിച്ചാൽ കരുതും മനപൂർവം ഇട്ടതാണെന്ന്. പിൻവലിച്ചില്ലെങ്കിൽ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല. ‍ഞാൻ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാൻ വീണ്ടും പറയുന്നു. നിങ്ങൾ ഉദ്ദേശിച്ചത് അല്ല ഇത്.’ കമന്‍റില്‍ പരിഹാസവും വിമര്‍ശനവും നിറക്കുന്നവരോട് മീനാക്ഷി പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...