സവർക്കറുടെ ജീവിതം പറഞ്ഞ് സിനിമ; ‘സ്വതന്ത്രവീർ സവർക്കർ’; പ്രഖ്യാപിച്ചു

savarkar-film
SHARE

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ നിന്നും സിനിമ എത്തുന്നു. മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക. സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം.ആരൊക്കെയാണ് പ്രധാനതാരങ്ങൾ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സ്വതന്ത്ര വീർ സവർക്കർ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...