‘ഓരോ മാസവും ഓരോ ഭാര്യ ആണോ’; കമന്റിട്ടയാളുടെ വായടപ്പിച്ച് ഗോപി സുന്ദറിന്റെ മറുപടി

gopi-abhaya
SHARE

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്കു ഒളിഞ്ഞു നോക്കുന്ന പ്രവണത ഇന്നു ചിലർക്കെങ്കിലുമുണ്ട്. സോഷ്യൽമീഡിയിൽ ദ്വയാർഥത്തിലുള്ള കമന്റിലൂടെയും മറ്റും ഇത്തരക്കാർ മറ്റൊരാളുടെ സ്വകാര്യജീവിതത്തെ അപമാനിക്കാറുണ്ട്. ചിലർ അതിനു തക്ക മറുപടിയും കൊടുക്കാറുണ്ട്. അത്തരത്തിൽ മറുപടി നൽകിയിരിക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. 

ജീവിതപങ്കാളി അഭയ ഹിരൺമയിക്കു പിറന്നാൾ മംഗംളങ്ങൾ നേർന്ന് ഗോപിസുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയാണ് വിമർശനം ഉണ്ടായത്. ഇരുവരും ഒരുമിച്ചിരിക്കുന്ന പഴയകാല ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഈ ചിത്രം എടുക്കുന്ന സമയത്ത് നിനക്ക് പ്രായം പത്തൊൻപതായിരുന്നു. നീ എനിക്ക് എല്ലാമാണ്. നിന്നെക്കുറിച്ചു വിവരിക്കാന്‍ എനിക്കു വാക്കുകൾ കിട്ടുന്നില്ല പൊന്നേ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’, ചിത്രത്തിനൊപ്പം ഗോപി സുന്ദർ കുറിച്ചു. 

പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. ചിത്രത്തിനു താഴെ മോശം കമന്റുമായെത്തിയ ഒരാൾക്ക് ഗോപി സുന്ദര്‍ കൊടുത്ത മറുപടി അതിലേറെ വൈറൽ ആയിരിക്കുകയാണിപ്പോൾ. ‘ഗോപിയേട്ടാ, നിങ്ങൾക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്നു ചോദിച്ച ടിനു രാജ് എന്നയാള്‍ക്കാണ് ഗോപി സുന്ദർ ചുട്ട മറുപടി കൊടുത്തത്. ‘നിന്റെ അച്ഛനോടു ചോദിക്ക്’ എന്നാണ് അദ്ദേഹം കുറിച്ചത്.  പ്രതികരണം വൈറലായതോടെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. കമന്റിട്ടയാളെ ന്യായീകരിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...