കറുത്തല്ലോ, മെലിഞ്ഞല്ലോ; കമന്റുകള്‍ക്കു രൂക്ഷ മറുപടിമായുമായി അഭിരാമി; വിഡിയോ

abhirami-actress
SHARE

മനുഷ്യ ശരീരത്തിൽ കാലക്രമേണ മാറ്റങ്ങൾ വരും. സാധാരണക്കാരനാണെങ്കിലും സെലിബ്രിറ്റിയാണെങ്കിലും ഇക്കാര്യത്തിൽ വ്യത്യാസമില്ല. ശരീരത്തിന്റെ മാറ്റത്തിലല്ല, വ്യക്തിത്വവും ആത്മവിശ്വാസവുമാണ് പ്രധാനം. ഒരാളുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ പരിഹാസത്തോടെ കാണുന്ന പ്രവണതയ്ക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അഭിരാമി. 

‘നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ സ്വാഭാവികമായി പറയുന്നതാണ് കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ കമന്റുകള്‍. പറയുന്നവർക്ക് ഇതിൽ കുഴപ്പമൊന്നുമില്ലെങ്കിലും കേൾക്കുന്ന ആള്‍ക്ക് ആ കമന്റുകൾ എത്രമാത്രം വേദനിപ്പിക്കുമെന്ന് അറിയാമോ എന്ന് അഭിരാമി ചോദിക്കുന്നു. 

തന്നെക്കുറിച്ച് ഓൺലൈൻ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചും കഴിഞ്ഞ ദിവസം അഭിരാമി രംഗത്തെത്തിയിരുന്നു. ബോഡി ഷെയ്മിങ് തന്നെയായിരുന്നു വാർത്തയുടെ ഉള്ളടക്കം. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയ്‌ക്കൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ രണ്ടിലും തനിക്ക്  ഒരേ ആത്മവിശ്വാസമാണുള്ളതെന്നും എന്തുമാറ്റമാണ് ഉള്ളതെന്നും അഭിരാമി ചോദിച്ചു. 

ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നതെന്നും ഇതൊരു നല്ല പ്രവണതയല്ലെന്നും അഭിരാമി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...