‘അങ്ങയുടെ ശിഷ്യ ആക്കാമോ ?’; ‘കുടിയന്റെ റാസ്പുടിന്‍’ അനുകരിച്ച് ആവർത്തന; വിഡിയോ

avarthana-rasputin
SHARE

വൈറൽ താരങ്ങളായ ജാനകിയും നവീനും അവതരിപ്പിച്ച റാസ്പുടിൻ ചുവടുകളുടെ തരംഗം ഇനിയും അടങ്ങിയിട്ടില്ല. ഇപ്പോഴും ഇവരുടെ വിഡിയോക്കു കാഴ്ചക്കാരേറെയാണ്. ഒപ്പം ഇവരുടെ അതേ രീതിയിൽ ചുവടുവച്ച് ‘കുടിയന്റെ’ ഡാൻസിനും ആരാധകരേറെയാണ്. ഇപ്പോഴിതാ  ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’  അതുപോലെ പകർത്തി ആവർത്തനയും രംഗത്തെത്തിയിരിക്കുന്നു. 

ആവർത്തനയെ മറന്നോ ? ആരോഗ്യമന്ത്രിയായിരുന്ന ഷൈലജ ‍ടീച്ചറിനെ അനുകരിച്ച് കൈയ്യടി നേടിയ ആ പെൺകുട്ടിയെ എങ്ങനെ മറക്കാൻ. ൈശലജയുടെ 'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം' ... എന്ന വരികൾ അനുകരിച്ച് താരമായ കുഞ്ഞുമിടുക്കിയാണ് ആവർത്തന. 

‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’  അതുപോലെ പകർത്തിയാണ് ആവർത്തനയുടെ വിഡിയോ. ‘അങ്ങയുടെ ശിഷ്യ ആയി സ്വീകരിക്കുമോ’ എന്ന ചോദ്യവുമായാണ് ആവർത്തനയുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ടൈമിങ് തെറ്റാതെ കൃത്യമായി ആ ചുവടുകൾ വച്ചും. ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിൻ തുമ്പ് കയ്യിൽ പിടിച്ചുമൊക്കെയാണ് ഈ മിടുക്കിയും ഡാൻസ് െചയ്യുന്നത്. കുടിയന്റെയും ആവർത്തനയുടെയും ഡാൻസ് ചേർത്തുള്ള ഈ വിഡിയോയും വൈറലാകുകയാണ്. പാലക്കാട്ടുകാരിയായ ആവർത്തന ശബരീഷ് ചിറ്റൂരിലെ യങ് വേൾഡ് പ്രൈമറി സ്കൂളിലെ വിദ്യാർഥിനിയാണ്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...