മോഹൻലാൽ കഥാപാത്രങ്ങൾ നിറയുന്ന ഉടുപ്പ്; രണ്ടാം ക്ലാസുകാരിയുടെ ആശംസ; വിഡിയോ

mohanlal-dress-child
SHARE

സമൂഹമാധ്യമങ്ങളിൽ മോഹൻലാലിന്റെ പിറന്നാൾ കൊണ്ടാടുകയാണ് ആരാധകർ. വ്യത്യസ്ഥ രീതിയിൽ താരത്തോടുള്ള ഇഷ്ടവും ആശംസകളും പങ്കുവയ്ക്കുന്നവരെയും കാണാം. അക്കൂട്ടത്തിൽ ഷാർജയിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അദിതിയുടെ ആശംസ ഏറെ വ്യത്യസ്ഥമാണ്. 

മോഹൻലാൽ കഥാപാത്രങ്ങളെ കോർത്തിണക്കി തുന്നിയ ഉടുപ്പുമിട്ടാണ്  അദിതി ആശംസ അറിയിച്ചത്. ഷാർജയിലെ ടെയ്​ലറിങ് ഷോപ്പിൽ തയാറാക്കിയ  വസ്ത്രത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ മരയ്ക്കാർവരെയുള്ള പ്രധാന മോഹൻലാൽ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തിയിൽ നവ്യാ നായരുടെ മകളായും അദിതി അഭിനയിച്ചിട്ടുണ്ട്. റോഷ്നി - ഷിബിൻ ദമ്പതികളുടെ മകളായ അതിഥി നർത്തകിയെന്നതിന് പുറമെ ടിക് ടോക് താരമാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...