'എന്തുകൊണ്ട് അദ്ദേഹത്തെ ഡാഡി എന്ന് വിളിക്കുന്നില്ല': മറുപടിയുമായി യമുനയും ഭര്‍ത്താവും

yamuna2
SHARE

സെലിബ്രിറ്റികൾ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയെന്നും പറയുകയാണ് നടി യമുന. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും കൃത്യമായി മറുപടി നല്‍കുന്നുണ്ട് നടി യമുന. രണ്ടാം വിവാഹത്തെ കുറിച്ച് പലപ്പോഴും പലഘട്ടങ്ങളിലും പലരുംചോദിച്ചിരുന്നു. എന്തുകൊണ്ട് ജീവിതം പുതിയൊരു മാറ്റത്തിന് തയ്യാറായി എന്ന് വിഡിയോയിലൂടെ യമുന വ്യക്തമാക്കുന്നു. നാല് വര്‍ഷത്തോളം ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹമെന്ന് യമുന മറുപടിയായി പറയുന്നു. ജീവിതത്തില്‍ ഇനി ഒറ്റപ്പെട്ടാല്‍ മറ്റൊരു വിവാഹം കഴിക്കുമോ എന്നും പ്രേക്ഷകര്‍ചോദ്യമെറിയുന്നുണ്ട്. മരിക്കുന്നതു വരെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരിക്കും എന്നാണ് യമുനയുടെ ഭര്‍ത്താവ് ദേവന്‍ നല്‍കിയ മറുപടി. മക്കള്‍ ഭര്‍ത്താവിനെ എന്തുകൊണ്ട് ഡാഡി എന്ന് വിളിക്കുന്നില്ല എന്ന ചോദ്യവും പിന്നാലെയുണ്ട്. അങ്ങനെ വിളിച്ചില്ലെങ്കിലും അവര്‍ സ്വന്തം മക്കളെ പോലെ തന്നെയാണെന്നും ദേവന്‍ മറുപടി പറയുന്നു. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...