കുടുംബത്തിനു പിന്നാലെ ദീപികയ്ക്കും കോവിഡ്; പ്രകാശ് പദുകോണിന്റെ ആരോഗ്യനില തൃപ്തികരം

deepikawb
SHARE

ബോളിവുഡ് നടി ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു.  പിതാവും ബാഡ്മിന്‍റണ്‍ താരവുമായ പ്രകാശ് പദുകോണിനെ കോവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീപികയുടെ അമ്മ ഉജലയ്ക്കും സഹോദരി അനിഷയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു ഇതിനു പിന്നാലെയാണ് ദീപികയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.

കടുത്ത പനി കാരണമാണ് പ്രകാശ് പദുകോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ദീപികയുടെ അമ്മയും സഹോദരിയും വീട്ടിൽ ഐസൊലേഷനിലാണ്.പത്തു ദിവസങ്ങൾക്ക് മുമ്പാണ് പ്രകാശ് പദുകോണിനും ഭാര്യയ്ക്കും മകൾ അനിഷയ്ക്കും രോഗലക്ഷണങ്ങൾ കാണിച്ചു തുങ്ങിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ നിരവധി ബോളിവുഡ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...