മകളുടെ കുഞ്ഞുമടിയിൽ തല വച്ച് സിത്താര; ‘ശാന്തം, സ്വസ്ഥം’, ക്യൂട്ട് ചിത്രം

sithara-daughter
SHARE

ഗായിക സിത്താര കൃഷ്ണകുമാറിനെപ്പോലെ തന്നെ താരമാണ് മകള്‍ സാവന്‍ ഋതുവെന്നു സായുവും. സോഷ്യല്‍മീഡിയയില്‍ ഇരുവരുടേയും വിഡിയോകളും ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സായുവാണ് ആരാധകരുടെ കണ്ണിലുണ്ണി. അടുത്തിടെ ആരോഗ്യകരമായ ആഹാരശീലത്തെക്കുറിച്ച് അവബോധം പകർന്ന് സായു അവതരിപ്പിച്ച ഹ്രസ്വ വിഡിയോ നിരവധി ആസ്വാദകരെ നേടിയിരുന്നു. സിത്താരയെ സായു പാട്ടു പഠിപ്പിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. 

സിത്താര പങ്കു വച്ച മകളുടെ മടിയില്‍ തല വച്ച് കിടക്കുന്ന ക്യൂട്ട് ചിത്രം വൈറലായിരിക്കുകയാണ്. ‘സ്വസ്ഥം’ എന്ന അടിക്കുറിപ്പിട്ടാണ് സിത്താര ചിത്രം പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റിനു നിരവധി പേർ പ്രതികരണങ്ങളുമായെത്തി. മകൾക്കൊപ്പം ശാന്തം, സന്തോഷം, നിർവൃതി എന്നു കൂടി സിത്താര ചിത്രത്തിനൊപ്പം കുറിച്ചു. നിലത്തിരുന്നുകൊണ്ട് സിത്താര സെറ്റിയിൽ ഇരിക്കുന്ന സായുവിന്റെ മടിയിൽ തല വച്ചിരിക്കുകയാണ്. ചിത്രത്തിൽ ഗായികയുടെ മുഖം ദൃശ്യമല്ല. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...