പവൻ കല്യാൺ 'സർ' എന്ന് വിളിച്ചില്ല; അനുപമയ്ക്ക് സൈബർ ആക്രമണം; ഒടുവിൽ തിരുത്തി

anupama-pawan
SHARE

തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ സർ എന്ന് വിളിക്കാത്തതിനെതിരെ നടി അനുപമ പരമേശ്വരനെതിരെ സൈബർ ആക്രമണം. പവൻ കല്യാണിന്റെ പുതിയ ചിത്രം 'വക്കീൽ സാബി'നെ പ്രശംസിച്ചുകൊണ്ടുള്ള അനുപമയുടെ കുറിപ്പിനെതിരെയാണ് അധിക്ഷേപം ഉയർന്നത്. പവൻ കല്യാണിനെ ടാഗ് ചെയ്ത ട്വീറ്റിൽ പേരിനൊപ്പം സർ എന്ന് ചേർക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. 

'കഴിഞ്ഞ രാത്രി ആമസോൺ പ്രൈമിൽ വക്കീൽ സാബ് കണ്ടു. പറയാതിരിക്കാനാകില്ല, നല്ലൊരു സന്ദേശം നൽകുന്ന ശക്തമായ പ്രകടനം. നിവേദ. അഞ്ജലി. അനന്യ എന്നീ 3 നായികമാർക്കൊപ്പം എല്ലാ അതിരുകളും ഭേദിച്ചുകൊണ്ടുള്ള പ്രകടനം. പ്രകാശ് രാജ് സർ നിങ്ങളില്ലാതെ ഈ ചിത്രം അപൂർണമാണ്'.  അനുപമ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 

എന്നാൽ ട്വീറ്റിൽ നിറയെ അനുപമയെ വിമർശിച്ചുള്ള കമന്റുകളായിരുന്നു. നിങ്ങളേക്കാൾ പ്രായത്തിന് മുതിർ ആളാണ് പവൻ കല്യാണെന്നും ബഹുമാനിക്കാൻ പഠിക്കൂവെന്നുമാണ് ചിലർ പറയുന്നത്. പ്രകാശ് രാജിനൊപ്പം സർ ചേർത്തിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ ട്വീറ്റിൽ തിരുത്തുമായി അനുപമ രംഗത്തെത്തി. ഇപ്പോഴാണ് അത് മനസ്സിലാക്കിയതെന്നും എല്ലാ ബഹുമാനത്തോടെയും പവൻ കല്യാൺ ഗാരു എന്ന് വിളിക്കുന്നതായും അനുപമ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...