‘എയ്ഡ്‌സ് വരും അനുമോളെ, ഒന്നില്‍ കൂടുതല്‍ കെട്ടിയാല്‍’! കമന്റിനു തകർപ്പൻ മറുപടി

anumol
SHARE

സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആക്ഷേപം ചൊരിയുന്ന ഒരു വിഭാഗം ആണുങ്ങള്‍ സമൂഹത്തിലുണ്ട്. നടിമാര്‍ക്കെതിരെയാകുമ്പോള്‍ പലപ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുകയും ചെയ്യും. സജിന്‍ ബാബു സംവിധാനം ചെയ്ത് കനി കുസൃതി നായികയായ ‘ബിരിയാണി’യുമായി ബന്ധപ്പെട്ട് താൻ പങ്കുവച്ച വിഡിയോയ്ക്ക് താഴെ മോശം കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി നടി അനുമോള്‍. ‘എയ്ഡ്‌സ് വരും അനുമോളെ, പെണ്ണുങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ കെട്ടിയാല്‍. സയന്‍സ് ആണ്’ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇതിന് ‘ഓഹോ ആ സയന്‍സ് ആണുങ്ങള്‍ക്കില്ലേ’ എന്നായിരുന്നു അനുമോളുടെ മറുപടി. അനുമോളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...