ഉണ്ണി മുകുന്ദന്റെ സ്‌പെഷ്യൽ ഡയറ്റ്; അനു സിതാര ഒരു മാസം കൊണ്ട് സ്ലിം; വിഡിയോ

anu-sithara-slim
SHARE

ശരീരഭാരം കുറയ്ക്കുക എന്നു പറഞ്ഞാല്‍ ഒരു ബാലികേറാമലയാണ് പലര്‍ക്കും. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. പഠിച്ച പതിനെട്ടു പയറ്റിയാലും സ്ലിംബ്യൂട്ടിയാകുക എന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിക്കും. എന്നാല്‍ കൃത്യമായ വര്‍ക്ക് ഔട്ടും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ആര്‍ക്കും തടി കുറയ്ക്കാം. ഉദാഹരണം മലയാളികളുടെ ശാലീന സുന്ദരിയായ നടി അനു സിത്താര തന്നെ. 

വെറും ഒരു മാസം കൊണ്ടാണ് നടി ആറു കിലോ കുറച്ചത്. ഇതിനു താരം നന്ദി പറയുന്നത് നടന്‍ ഉണ്ണി മുകുന്ദനോടാണ്. എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്നും അദ്ദേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അനു പറയുന്നു. മേക്കോവർ നടത്തിയ ചിത്രങ്ങളും പ്രേക്ഷകർക്കായി താരം പങ്കുവയ്ക്കുക ഉണ്ടായി.

സ്ത്രീകൾക്കായുള്ള ഒരു സ്‌പെഷൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി മുകുന്ദൻ, അനു സിത്താരയ്ക്ക് വേണ്ടി നൽകിയത്. ഇത് ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു. ഇനിയും കൂടുതൽ ശരീരഭാരം കുറയ്ക്കാനാണ് നടിയുടെ പദ്ധതി.

ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...