'മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി’: ചിരി

mohanlal-antony
SHARE

മേയ് ദിനത്തിൽ മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ട്രോളി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി, മെയ് ദിനാശംസകൾ എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇരുവരുടേയും ചിത്രങ്ങൾ പങ്കുവച്ചാണ് പോസ്റ്റ്. പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പോസ്റ്റിനെ എതിര്‍ത്തും തുണച്ചും നിരവധിപേർ കമന്റുകൾ ചെയ്യുന്നുണ്ട്.  

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആന്റണി പെരുമ്പാവൂർ നിർമ്മാണം തുടങ്ങിയത്. മോഹൻലാലിനൊപ്പം 27ഓളം സിനിമകൾ ഒരുക്കാൻ ആന്റണി പെരുമ്പാവൂരിന് കഴിഞ്ഞു. മോഹൻലാലിന്റെ ഏറ്റവും വലിയ വിജയങ്ങളായ ദൃശ്യവും ലൂസിഫറും നിർമ്മിച്ചതും ആന്റണി തന്നെ. 

മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ആന്റണിയുടേതായി പുറത്തിറങ്ങാനുള്ളത്. മെയ് 13ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് സാഹചര്യം മൂലം റിലീസ് മാറ്റിയിരിക്കുകയാണ്. 2021 ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...