'ഓക്സിജൻ തീർന്നു കൊണ്ടിരിക്കുന്നു.. ഇന്ത്യയെ സഹായിക്കൂ'; അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര

priyanka-30
SHARE

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കായി സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര. ഇത്രവേഗത്തിൽ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിയുന്നത്ര വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് ശ്രമം. പറ്റുന്നത് പോലെ എല്ലാവരും സഹായിക്കൂവെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരോട് പ്രിയങ്ക അഭ്യർഥിച്ചു. വാക്സീൻ കുറേയധികം കൂടി നൽകി സഹായിക്കണമെന്ന് അമേരിക്കയോടും പ്രിയങ്ക അഭ്യർഥിച്ചിട്ടുണ്ട്. 

ആവശ്യത്തിനു കിടക്കകളില്ല. ഐസിയു മുറികളില്ല. ആംബുലന്‍സുകള്‍ പോലുമില്ല. ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുകയാണ്. ശ്മശാനങ്ങളിൽ ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ നിര ഹൃദയം തകർക്കുന്നതാണെന്നും പ്രിയങ്ക കുറിച്ചു. എന്റെ രാജ്യമായ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതലായി കഷ്ടപ്പെടുന്നത്. എല്ലാവരും ഇപ്പോഴാണു സഹായിക്കേണ്ടത്. പ്രതിദിന മരണ സംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്രവേഗത്തില്‍ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ലല്ലോ. ഗിവ്ഇന്ത്യ എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേര്‍ന്നു ഞാനും പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് പദ്ധതി. എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്.

എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ചെറിയ തുകകള്‍ വച്ചു നല്‍കിയാന്‍ പോലും അതൊരു വലിയ തുകയായി മാറുമെന്നും പ്രിയങ്ക ആരാധകരോട് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ 62.7 ലക്ഷം പേരും ട്വിറ്ററിൽ 27 ലക്ഷം പേരുമാണ് താരത്തെ പിന്തുടരുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...