പിപിഇ കിറ്റിട്ട്, ആംബുലൻസ് ഡ്രൈവറായി നടൻ; കോവിഡ് രോഗികൾക്ക് കൈത്താങ്ങ്

arjun-gowda
SHARE

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിനിടെ രോഗികൾക്ക് സഹായവുമായി കന്നഡ നടൻ അർജുന്‍ ഗൗഡ. ബെഗളൂരുവിലെ കോവിഡ് രോഗികളെ സഹായിക്കാൻ ആംബുലൻസ് ഡ്രൈവറായിരിക്കുകയാണ് താരം.

''കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് രോഗികൾക്കായി ഞാൻ നിരത്തിലുണ്ട്. നിരവധി ആളുകളെ സഹായിച്ചു. മതമോ, സ്ഥലമോ നോക്കാതെ എല്ലാവരെയും നാം സഹായിക്കണം. കോവിഡ് രോഗികളെ സഹായിക്കുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും പരിശീലനവും ഞാൻ നേടിയിട്ടുണ്ട്. നിങ്ങളുടെ അഭിനന്ദനങ്ങൾക്ക് നന്ദി. ഇവിടുത്തെ ജനങ്ങളെ സഹായിക്കുക എന്നത് എന്റെ കടമയാണ്'', അർജുൻ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. 

പ്രിയങ്ക ചോപ്ര, സോനു സുഡ്, ജോൺ അബ്രാഹം, എസ്എസ് രാജമൗലി, തപ്സി പന്നു തുടങ്ങി നിരവധി താരങ്ങൾ കോവിഡ് രോഗികൾക്കുള്ള സഹായാഭ്യർഥനയുമായി രംഗത്തെത്തിയിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...