'കോടി' നേട്ടം തൊട്ട് മഴവിൽ മനോരമ; മലയാളത്തിന് ഇത് പുതിയ ചരിത്രം

Specials-HD-Thumb-Mazhavil-Manorama-One-Crore
SHARE

കാഴ്ചയില്‍ പുതിയ നിറഭേദങ്ങള്‍ തീര്‍ത്ത മഴവില്‍‌ മനോരമയ്ക്ക് പുതിയ തലപ്പാവ്. കേരളത്തിൽ ആദ്യമായി ഒരു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി മഴവില്‍ മനോരമ യു ട്യൂബില്‍ പുതിയ റെക്കോര്‍ഡിട്ടു. ഡയമണ്ട് ക്രിയേറ്റർ അവാർഡ് യൂട്യൂബ് മഴവിൽ മനോരമയ്ക്ക് സമ്മാനിച്ചു.

നവീനമായ കാഴ്ചകളുമായി ഇരിപ്പുറപ്പിച്ച മഴവില്‍ മനോരമ ഡിജിറ്റലിടത്തില്‍ പുതിയ തരംഗം തീര്‍ക്കുകയാണ്. യുട്യൂബ് വരിക്കാരുടെ എണ്ണം പത്ത് മില്ല്യണ്‍ കവിഞ്ഞ് കുതിപ്പ് തുടരുന്നു.     മലയാളത്തിൽ മറ്റൊരു വിനോദചാനലും കൈവരിക്കാത്ത നേട്ടം. ഇന്ത്യയിൽ തന്നെ ഈ നേട്ടം കൈവരിക്കുന്ന അപൂർവം ഭാഷാ ചാനലുകളുടെ പട്ടികയിൽ ഇനി മഴവിൽ മനോരമയും. കോടി നേട്ടം കൊയ്യുന്ന പേജിന് യൂട്യൂബ് സമ്മാനിക്കുന്ന ഡയമണ്ട് ക്രിയേറ്റർ അവാർഡ് അങ്ങനെ കേരളക്കര തൊട്ടു. ഒപ്പം നേട്ടമെണ്ണി അഭിനന്ദനക്കത്തും. 

റിയാലിറ്റി ഷോ, സീരിയലുകൾ, കോമഡി ഷോ തുടങ്ങി മഴവില്ലിന്‍റെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ലക്ഷങ്ങളാണ് സൈബർ ഇടങ്ങളിൽ പിന്തുടരുന്നത്. മനോരമ ന്യൂസ് യൂട്യൂബില്‍ 50 ലക്ഷം സബ്സ്ക്രൈബേഴ്സ് തികച്ചത് കഴിഞ്ഞ ദിവസമാണ്. വാര്‍ത്താചാനലുകളില്‍ ഇതും അത്യപൂര്‍വ നേട്ടം.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...