പഴയ ബംഗളൂരു കാലം; വീണ്ടും ബൈക്കോടിച്ച് മംമ്ത; ഹാർലി ഡേവിഡ്സണിൽ റൈഡ്

mamthawb
SHARE

നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം  ആ പഴയകാലം തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ് നടി മംമ്ത. ബെംഗളുരു നഗരത്തിലൂടെ ബൈക്കിൽ കറങ്ങിയിരുന്ന ആ ദിവസങ്ങൾ..ഒരിക്കലും മറക്കാനവാത്ത ആ ബൈക്ക് ഓർമകൾ. ഇപ്പോൾ ഹാർലി ഡേവിഡ്സൺ സ്പോട്ട്സ്റ്റർ ഓടിച്ചാണ് ബൈക്ക് ഓടിക്കാൻ മറന്നിട്ടില്ലെന്ന് മംമ്ത തെളിയിച്ചത്. 

സിനിമയിൽ എത്തുന്നതിന് മുൻപ് ബെംഗളുവിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. പതിനഞ്ചു വർഷത്തിന് ശേഷവും താൻ ബൈക്ക് ഓടിക്കാൻ മറന്നിട്ടില്ലെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും താരം കുറിക്കുന്നു. ഹാർലി ഡേവിഡ്സൺ സ്പോട്സ്റ്റർ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 96 എൻഎം ടോർക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...