ഞാൻ മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു; പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി; കുറിപ്പ്

aiswarya-lakshmi-cm
SHARE

കോവിഡ് പ്രതിരോധനത്തിൽ‌ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യം ഇല്ലെങ്കിലും പിണറായിയെ താൻ‌ ഇഷ്ടപ്പെടുന്നുവെന്ന് ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു. ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ സ്റ്റോറി.

''ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു മുഖ്യമന്ത്രീ, ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് ആഭിമുഖ്യം ഇല്ല. പക്ഷേ സംസ്ഥാനത്തെ  സാഹചര്യങ്ങള്‍ താങ്കൾ കൈകാര്യം ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമാണ്. വരാനിരിക്കുന്നത് കഴിഞ്ഞതിനേക്കാൾ ദുഷ്കരമായ സമയമാണ്. പക്ഷേ, താങ്കളുടെ പ്രവർത്തനം വലിയ പ്രതീക്ഷയാണ് നൽകുന്നത്'', ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. 

ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. 483 കോടിയാണ് ഇതിനായി ചെലവാകുക.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...