'മോദിയല്ലെങ്കിൽ മറ്റാര്? പിണറായി വിജയനെന്ന് ഗൂഗിൾ ചെയ്യൂ'; പ്രശംസിച്ച് ട്വീറ്റ്

chetan-28
SHARE

കേരളത്തിലെ കോവിഡ്കാല പ്രവർത്തനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സിനിമാ താരം ചേതൻ കുമാർ. മോദിയല്ലെങ്കിൽ മറ്റാര് എന്ന ചോദ്യത്തിന് പിണറായി വിജയൻ എന്ന് ഗൂഗിൾ ചെയ്ത് നോക്കൂവെന്നാണ് അദ്ദേഹം കുറിക്കുന്നത്.

'രാജ്യമെങ്ങും ഓക്സിജൻ ക്ഷാമം നേരിടുമ്പോൾ കേരളം അതിനൊരപവാദമാണ്. 2020ല െല കോവിഡിൽ നിന്ന് പാഠം ഉൾക്കൊണ്ട കേരളം ഓക്സിജൻ പ്ലാന്റുകൾ സജ്ജമാക്കി. 58 ശതമാനമാണ് കേരളം ഓക്സിജന്റെ സപ്ലൈ ഉയർത്തിയത്. ഇന്ന് കർണാടകയ്ക്കും തമിഴ്നാടിനും ഗോവയ്ക്കും ഓക്സിജൻ എത്തിക്കുകയും ചെയ്യുന്നു. കേരള മോഡൽ റോൾമോഡലാണ്. മോഡിയല്ലെങ്കിൽ പിന്നയൊരെന്ന് ചോദിക്കുന്നവരോട് പിണറായി വിജയൻ എന്ന് ഗൂഗിൾ ചെയ്ത് നോക്കൂ' എന്നാണ് താരത്തിന്റെ ട്വീറ്റ്. 

കഴിഞ്ഞ ദിവസം നടി റിച്ച ഛദ്ദയും കേരളത്തെ പ്രശംസിച്ചിരുന്നു. മതപരമായ ഉൽസവങ്ങൾ മാറ്റി വച്ച് കേരളം എല്ലാവർക്കും ഭക്ഷ്യക്കിറ്റ് നൽകി. കോവിഡിന്റെ വ്യാപനം കുറച്ചുവെന്നും റിച്ച പ്രശംസിച്ചു. 

കോവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ ്സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ ലോക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും  സർക്കാർ നൽകിക്കഴിഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...