‘നിന്റെ അച്ഛനോടു പറഞ്ഞു നോക്കൂ; കേട്ടോടാ മോനേ’; തെറി കമന്റിന് തിരിച്ചടിച്ച് സുബി

subi-fb-comment
SHARE

ഓർക്കുക, സോഷ്യൽമീഡിയ എന്നു പറയുന്നത് ആരെ വേണമെങ്കിലും തെറി വിളിക്കാനും അശ്ലീലം പറയാനും ഉള്ള വേദിയല്ല. അറിവുകൾ സമ്പാദിക്കാനും ഊഷ്മളമായ സൗഹൃദങ്ങളും ഉപകാരപ്രദമായ അറിവുകൾ പങ്കിടാനും പരസ്പരം സഹായിക്കാനും ഉള്ള പ്ളാറ്റ്ഫോമായി കാണണം. തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു വ്യക്തിക്കെതിരെ വളരെ മോശം ഭാഷ പ്രയോഗിക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ കണ്ടു വരുന്നുണ്ട്. പ്രത്യേകിച്ചും നടിമാർക്കെതിരെ. പലരും ഇതിനെതിരെ ശക്തമായി രംഗത്തു വരികയും നിയമപരമായി നേരിടുകയും ചെയ്തിട്ടുണ്ട്. 

നടി സുബി സുരേഷിനും നേരിടേണ്ടി വന്നു ഇത്തരത്തിൽ മോശം പദപ്രയോഗം.  തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കു താഴെ സ്ഥിരമായി തെറി കമന്റിടുന്നയാളെ തുറന്നു കാട്ടുകയാണ് നടി ചെയ്തത്. ഇയാളുടെ പ്രൊഫൈൽ പിക്കും കമന്റിന്റെ സ്ക്രീൻ ഷോട്ടും സഹിതമാണ് സുബിയുടെ പോസ്റ്റ്. തെറി കമന്റിട്ട ശേഷം ചോദ്യം ചെയ്യുമ്പോൾ അത് തിരുത്തുന്നതായും വാട്സാപ്പിലേക്ക് തന്നെ ക്ഷണിക്കുന്നതായും താരം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്

വീട്ടിൽ എല്ലാവരോടും ഈ ഭാഷയിലാണോ നീ സംസാരിക്കുന്നതെന്നും കൂടുതൽ ചൊറിച്ചിൽ വന്നാൽ സ്വന്തം അച്ഛനോടു ഈ വാക്കൊന്നു പറഞ്ഞു നോക്കൂ എന്നും സുബി കമന്റിൽ മറുപടിയായി പറഞ്ഞു.  അപ്പോ നീ അറിയും അതിന്റെ അർത്ഥം. കേട്ടോടാ.. മോനേ.... സുബി മറുപടിയായി കുറിച്ചു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...