‘എനിക്കായ് എന്തും ചെയ്യും’ ; മിസ് ചെയ്യുന്നുവെന്ന് നസ്രിയ; ഇവർ ആരെന്നു ആരാധകർ

nazriya-kids
SHARE

കുട്ടികളോടൊത്ത് കളിക്കാൻ നടി നസ്രിയക്കു ഇഷ്ടമാണ്. ഒഴിവുവേളയിൽ തനിക്കൊപ്പം കളിക്കുന്ന കുട്ടികളുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് താരം. തന്റെ പ്രിയപ്പെട്ട കുട്ടിക്കൂട്ടുകാരനാണ് ഇവനെന്നു നസ്രിയ കുറിക്കുന്നു.  ‘എനിക്കായ് ഇവൻ എന്തും ചെയ്യും,  ഇവനെ മിസ് ചെയ്യുന്നു’ വെന്നാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് നസ്രിയയുടെ കമന്റ്. വിഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കാണാം നസ്രിയയ്ക്കൊപ്പം കളിചിരികളുമായി നിൽക്കുന്ന ഈ കുരുന്നുകൾ ഏതാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. 

നസ്രിയയുടെ കാല് മസാജ് ചെയ്യുന്ന കുറുമ്പന്റെ  ഈ വിഡിയോയിൽ ‘എനിക്കായ് ഇവൻ എന്തും ചെയ്യും എന്നാണ്’ എഴുതിയിരിക്കുന്നത്. സംവിധായകൻ അൽഫോൺസ് പുത്രന്റെ മക്കളാണെന്നാണ് അനുമാനം. അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയും നസ്രിയയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമൊന്നിച്ചുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. 

നസ്രിയയുടേയും കുട്ടിക്കൂട്ടുകാരന്റേയും ഈ ക്യൂട്ട് വിഡിയോയ്ക്കും ചിത്രത്തിനും നിരവധി ലൈക്കുകളും കമന്റുകളുമാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...