കോവിഡ് പോരാട്ടം; 5,000 ഭക്ഷണ പൊതികളുമായി തെരുവിൽ സൽമാനും; വിഡിയോ

salman-khan-covid-food
SHARE

കോവിഡ് രോഗികൾക്കൊപ്പം തന്നെ കരുതലോടെ ചേർത്തുപിടിക്കേണ്ട വിഭാഗമാണ് കോവിഡ് പോരാളികൾ. ആരോഗ്യപ്രവർത്തകരും ശുചീകരണ തൊഴിലാളികളും അടങ്ങുന്ന വലിയ സംഘം ശക്തമായി പ്രതിരോധമാണ് ഒരുക്കുന്നത്. ഇവരെ ചേർത്തുപിടിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം സൽമാൻഖാൻ. അദ്ദേഹം നേതൃത്വം നൽകുന്ന ബീയിങ്ങ് ഹ്യൂമണ്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു മുംബൈയിൽ ഭക്ഷണം വിതരണം ചെയ്തത്.

മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കുമായി 5,000 ഭക്ഷണപൊതികളാണ് സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തത്. ഞായറാഴ്ച്ചയായിരുന്നു ഭക്ഷണ വിതരണം നടന്നത്.  ശിവസേന പ്രവര്‍ത്തകരും ഈ പദ്ധതിയുടെ ഭാഗമായി. പായ്ക് ചെയ്ത ഭക്ഷണം രുചിച്ച് നോക്കി ഗുണനിലവാരം ഉറപ്പുവരുന്ന താരത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...