ഹീറോയായി വീണ്ടും സോനു സൂദ്; കോവിഡ് രോഗിയെ എയർലിഫ്റ്റിങിലൂടെ ആശുപത്രിയിലെത്തിച്ചു

sonusoodwb
SHARE

കഴിഞ്ഞ ലോക്ഡൗൺ കാലത്തുൾപ്പടെ ജനങ്ങൾക്ക് ഏറെ സഹായമെത്തിച്ച താരമാണ് സോനു സൂദ്. മരുന്നുകളും ,ഓക്സിജൻ സിലിണ്ടറുകളുമെത്തിച്ചും കോവിഡ് കാലത്തും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സോനു അതിഗുരുതരാവസ്ഥയിലായ രോഗിയെ ആകാശമാർഗം ആശുപത്രിയിലെത്തിച്ചതാണ് ഇപ്പോൾ വരുന്ന വാർത്ത. 25 കാരി ഭാരതിയെ നാഗ്പൂരിൽ നിന്ന് പ്രത്യേക ചികിത്സയ്ക്കായി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില‌േക്കാണ് എയർലിഫ്റ്റിങ്ങിലൂടെ എത്തിച്ചത്. 

കോവിഡ് ഭാരതിയുെട ശ്വാസകോശത്തിന്റെ 90ശതമാനവും ഇല്ലാതാക്കി. അതുകൊണ്ടു തന്നെ ശ്വാസകോശം മാറ്റിവയ്ക്കുകയോ ,വിദഗ്ധ ചികിത്സയോ ആവശ്യമാണെന്ന് പറഞ്ഞ ഡോക്ടർമാരോട് താരം എല്ലാ പിന്തുണയും അറിയിക്കുകയായിരുന്നു. അപ്പോളോ ആശുപത്രി അധികൃതരെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. തുടർന്ന് ഭാരതിക്കായി സോനു എയർ ആംബുലൻസ് ഒരുക്കുകയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന താരം ഇന്നലെയാണ് നെഗറ്റിവായത്. കോവിഡ് 19 വാക്സീൻ സ്വീകരിച്ച് കൃത്യം പത്താംദിനമായിരുന്നു സോനു സൂദ് കോവിഡ് പോസിറ്റീവായത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...