ജോർജൂട്ടിയാകാൻ മോഹൻലാലിന്റെ വർക്കൗട്ട്; മേക്കോവർ ഇങ്ങനെ: വിഡിയോ

mohanlal-video
SHARE

ദൃശ്യം 2 സിനിമയ്ക്കു വേണ്ടി മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷൻ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഫിറ്റ്‌നെസ് ട്രെയിനർ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ ഈ മേക്കോവർ. ജെയ്സൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്.

ലോക്ഡൗൺ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ ദൃശ്യം 2 സെറ്റിൽ ജോയിൻ ചെയ്യുന്നത്. ചെന്നൈയിൽ ദീർഘനാളത്തെ അവധിയാഘോഷത്തിനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. 

ആ സമയത്ത് ശരീരവണ്ണവും വർധിച്ചിരുന്നു. അഭിനയിക്കുന്നതിനു മുന്നോടിയായാണ് ജെയ്സന്റെ സഹായത്തോടെ ചുരുങ്ങിയ ദിവസത്തെ വർക്കൗട്ടിലൂടെ തന്റെ ശരീരത്തെ അദ്ദേഹം മാറ്റിയെടുത്തത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...