ദേശദ്രോഹികൾക്ക് ഇപ്പോൾ വാക്സീൻ ആവശ്യം വന്നല്ലോ..; പരിഹസിച്ച് കങ്കണ

kangana-02
SHARE

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം പകച്ച് നിൽക്കെ പരിഹാസ ട്വീറ്റുമായി നടി കങ്കണ.  കുറ്റം പറഞ്ഞ ദേശവിരുദ്ധർ തന്നെ ഇപ്പോൾ വാക്സീൻ ആവശ്യപ്പെട്ട് വരികയാണെന്നായിരുന്ന കങ്കണയുടെ പരിഹാസം.

ക്യാംപെയിനും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾ വാക്സീൻ ആവശ്യപ്പെടുകയാണ്. ഈ അവസ്ഥയിൽ ചിരിക്കാൻ പാടില്ലെങ്കിലും തനിക്ക് ചിരി വരുന്നുവെന്നും അന്ന് ക്യാംപെയിനുകളെ എതിർത്തതിന്റെ പേരിൽ തന്നെ ഇവർ വെറുക്കപ്പെട്ടവളാക്കിയെന്നും  കങ്കണ കുറിച്ചു. 

കങ്കണയുടെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററിൽ ഉയരുന്നത്. വാക്സീന്റെ വിലയിൽ കേന്ദ്രസർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നതിനെതിരെയും ട്വിറ്ററിൽ പ്രതിഷേധം ശക്തമാണ്. 150 രൂപയ്ക്ക് സർക്കാരിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വാക്സീൻ, സംസ്ഥാനങ്ങളിലേക്ക് വിതരണത്തിനെത്തുമ്പോൾ 400 ആകുന്നത് നീതികേടാണെന്ന് ബോളിവുഡ് താരം ഫർഹാൻ അക്തർ ഉൾപ്പടെയുള്ളവർ തുറന്നടിച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...