ഹാസ്യസാമ്രാട്ട് കറുവാച്ചനായി തിരിച്ച് സിനിമയിലേക്ക്; ജഗതിയുടെ ചിത്രങ്ങൾ

jagathywb
SHARE

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം  ചെയ്യുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതി തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ ഭവനത്തിൽ വച്ച് സിനിമയുടെ പ്രധാന രംഗങ്ങൾ, സംവിധായകൻ കുഞ്ഞുമോൻ താഹ ചിത്രീകരിച്ചു.

111

രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചൻ, അതിനെതിരെ പ്രതികരിക്കാൻ ശ്രമിക്കുന്നു.

ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴതേൻമഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകൻ കുഞ്ഞുമോൻ താഹ പറഞ്ഞു.വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേൻ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

ggg

ജഗതി ശ്രീകുമാർ ,കോബ്രാ രാജേഷ്, മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ് ,ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവതി എന്നിവരാണ് അഭിനേതാക്കൾ

112
MORE IN ENTERTAINMENT
SHOW MORE
Loading...
Loading...