സ്നേഹം മാത്രം ആശാനേ: ദുൽഖറിനു മുന്നില്‍ വികാരഭരിതനായി സണ്ണി വെയ്ൻ

sunny-wayne-dulqur
SHARE

പുതിയ ചിത്രം അനുഗ്രഹീതൻ ആന്റണിയുടെ വിജയം ഉറ്റ സുഹൃത്ത് ദുൽഖർ സൽമാനൊപ്പം ആഘോഷിച്ച് സണ്ണി വെയ്ൻ. പ്രത്യേകമായി തയാറാക്കിയ കേക്ക് മുറിച്ചാണ് സണ്ണി വെയ്നും ദുൽഖറും വിജയാഘോഷം നടത്തിയത്. ഉയർച്ചയിലും താഴ്ച്ചയിലും താങ്ങും തണലുമായി നിന്ന ദുൽഖറിനായി വികാരഭരിതമായ കുറിപ്പും സണ്ണി പങ്കുവച്ചു.

‘എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്...സ്നേഹം മാത്രം ആശാനേ...’–സണ്ണി വെയ്ൻ പറഞ്ഞു.

ശ്രീനാഥ് രാേജന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും അഭിനയരംഗത്തെത്തുന്നത്. സിനിമയിലെ ഇവരുടെ സൗഹൃദം പിന്നീട് ജീവിതത്തിലേയ്ക്കും വഴിമാറി. 

നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിജയ് സേതുപതി ചിത്രം 96 ലൂടെ സുപരിചിതയായ ഗൗരി കിഷനാണ് നായിക.

English Summary: Sunny Wayne Dulquer celebrate Anugraheethan Antony Success

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...