വിജയ് സൈക്കിളില്‍ വോട്ടുചെയ്യാന്‍ എത്തിയത് എന്തുകൊണ്ട്..? കാരണമിതാ

vijay-cycle
SHARE

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ദിവസം സൈക്കിളിൽ യാത്ര ചെയ്‌തെത്തി നടൻ വിജയ് വാർത്തകളിൽ ഇടം നേടിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് താരം സൈക്കിളിലെത്തി വോട്ട് ചെയ്തത് എന്ന തരത്തിൽ വാർത്തകൾ ഇതിന് പിന്നാലെ പ്രചരിച്ചു. ഇപ്പോഴിതാ സംഭവത്തിൽ വിജയ്‍യുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം പുറത്തുവന്നിരിക്കുകയാണ്.

'പോളിങ് ബൂത്ത് വിജയ്‌യുടെ വീടിനടുത്താണ്. അങ്ങോട്ടുള്ള വഴി വളരെ ഇടുങ്ങിയതാണ്. അവിടെ പാർക്കിംഗ് സംവിധാനങ്ങൾ കുറവാണ്. അതുകാരണം സൈക്കിൾ എടുത്തുകൊണ്ട് പുറപ്പെട്ടു' എന്നാണ് ഔദ്യോഗിക വിശദീകരണം. വോയിസ്നോട്ട് അടിസ്ഥാനമാക്കി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പോസ്റ്റ് ചെയ്ത വിശദീകരണ ട്വീറ്റ് ആണിത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...