കരീനയുടെ വീടിന്റെ മതിൽ ചാടാൻ ശ്രമം; ശകാരിച്ച് അർജുൻ കപൂർ; വിഡിയോ

arjun-kapoor-angry
SHARE

സെലിബ്രിറ്റികളുടെ ഓരോ ചലനവും ഒപ്പിയെടുക്കാൻ ആരാധകർക്കു വെമ്പലാണ്. സ്നേഹം കൊണ്ടാണെന്നു പറയാമെങ്കിലും പലപ്പോഴും ഇതു അതിരു കടക്കാറുണ്ടെന്നതു വസ്തുതയാണ്. സിനിമാതാരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം പലപ്പോഴും അവരെ അസ്വസ്ഥമാക്കാറുണ്ട്. ചിലർ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. സെൽഫിയെടുക്കുന്നതിനിടെ മൊബൈൽ ഫോൺ തട്ടിമാറ്റുക, ശകാരിക്കുക തുടങ്ങിയ പ്രവർത്തികൾ നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 

ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റേയും സെയ്ഫ് അലിഖാന്റേയും വീടിന്റെ മതിൽ ഫൊട്ടോഗ്രഫർ ചാടിക്കടന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. താരങ്ങളുടെ വീടിന്റെ മതിൽ ചാടിയെത്തി ചിത്രമെടുക്കാനായിരുന്നു ശ്രമം. ഈ സമയത്ത് ഇവരുടെ വീട്ടിൽ അർജുൻ കപൂർ ഉണ്ടായിരുന്നു. ഇദ്ദേഹം ഫൊട്ടോഗ്രഫറോടു രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. 'മതില്‍ ചാടിക്കടക്കരുത്, അവര്‍ നിങ്ങളോട് അത് ചെയ്യരുതെന്ന് പറഞ്ഞില്ലേ? ഇത് വലിയ തെറ്റാണ്. താഴെയിറങ്ങൂ'- എന്നായിരുന്നു അർജുൻ ഇയാളോടു പറഞ്ഞത്. 

അടുത്തയിടെയാണ് താരങ്ങൾക്കു രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. കുട്ടിയുടെ ചിത്രങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...