'ഐശ്യര്യ റായിയേക്കാൾ സുന്ദരി'; പാക്കിസ്താനിൽ നിന്നും ഒരു അപര; ചിത്രങ്ങൾ

aiswarya-dupe
SHARE

ബോളിവുഡ് നടി ഐശ്വര്യ റായിക്ക് നിരവധി അപരകളാണുള്ളത്. ഇപ്പോഴിതാ പാക്കിസ്താനിൽ നിന്നും മുൻ ലോക സുന്ദരിക്ക് ഒരു അപര. 18-കാരിയായ ആമ്ന ഇറാനെന്ന മോഡലിനാണ് ഐശ്വര്യയുടെ രൂപവും മുഖച്ഛായയും എന്നാണ് സോഷ്യൽ ലോകം പറയുന്നത്.

ആമ്നയുടെ ഇന്സ്റ്റഗ്രാമിലുള്ള ചിത്രങ്ങളാണ് ആരാധർ ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യയുടെ കണ്ണുകളാണ് അവരുടെ പ്രത്യേകത. ആമ്നയ്ക്കും നല്ല വെള്ളാരം കണ്ണുകളാണുള്ളത്. 

ഐശ്വര്യ റായിയുടെ സിനിമകളിലെ വേഷങ്ങൾ സ്വയം റീക്രിയേറ്റ് ചെയ്താണ് ആമ്ന ശ്രദ്ധിക്കപ്പെട്ടത്. താരസുന്ദരിയുടെ മുഖസാദൃശ്യമുള്ളതിനാൽ തന്നെ ആമ്ന സോഷ്യൽമീഡിയയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ ഐശ്വര്യ റായിയെ പോലെയല്ല, ഐശ്വര്യയേക്കാൾ സുന്ദരിയാണ് ആ‌മ്ന എന്നാണ് ചിലർ പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...