‘ചെന്നൈ– കൊൽക്കത്ത’; സൈക്കിളിൽ പോയി അജിത്ത്; ചിത്രങ്ങൾ വൈറൽ

ajith-cycle-chennai
SHARE

സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം തന്നെ തമിഴകത്തും രാജ്യത്തും ആരാധകരുള്ള താരമാണ് അജിത്ത്. നിലപാടുകൾ െകാണ്ടും ചിട്ടയായ ജീവിതം കൊണ്ട് പലപ്പോഴും താരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബൈക്കുകളോടുള്ള അദ്ദേഹത്തിന്റെ കമ്പം വളരെ പ്രസിദ്ധമാണ്. ഇപ്പോഴിതാ ചെന്നൈയിൽ നിന്നും കൊൽക്കത്തയിലേക്ക് സൈക്കിളിൽ യാത്ര പോയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. സൈക്കിളിസ്റ്റും അജിത്തിന്റെ സുഹൃത്തുമായ സുരേഷ് കുമാർ ആണ് യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അജിത്തിന്റെ യാത്ര. അധികമാരും തിരിച്ചറിഞ്ഞില്ല എന്നതും ശ്രദ്ധേയം. ഹെൽമറ്റ്, സൺഗ്ലാസ്, ഗ്ലൗസ്,മാസ്ക് എന്നിവ ധരിച്ചായിരുന്നു യാത്ര. ബൈക്ക് റേസ്, കാർ റേസ്, സൈക്കിളിംഗ് അടക്കം ഇഷ്ടങ്ങളുടെ നീണ്ട നിര തന്നെ അജിത്തിനുണ്ട്. ചിത്രങ്ങൾ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...