ജനഹൃദയം കീഴടക്കാൻ 'മഡ്ഡി', ടീസർ ഇന്ന്

muddy
SHARE

കൊച്ചി: ഫെബ്രുവരി 26, 2021: മോഷൻ പോസ്റ്ററിന് പുറമെ ജനഹൃദയം കീഴടക്കാൻ മഡ്ഡിയുടെ ടീസർ ഇന്ന് 6.03 ന്. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡി എന്ന സിനിമയുടെ ടീസർ ഫഹദ് ഫാസിൽ, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നിവർ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിടും. ഇന്ത്യയിൽ തന്നെ ഇത് ആദ്യമായാണ് ഒരു മഡ് റേസ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമകളിൽ അപൂർവ്വമായി കാണുന്ന ഓഫ് റോഡ് മോട്ടോർ സ്പോർട്സ് ആയ മഡ് റേസിംഗ് വിഷയമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

കെ.ജി.എഫിന് സംഗീതം നൽകിയ രവി ബസ്റൂർ ആണ് മഡ്ഡിക്ക് സംഗീതം നൽകിയിരിക്കുന്നത്. രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ   അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...