രണ്ടു സുഹൃത്തുക്കളുടെ കഥ പറഞ്ഞ് 'നോട്ട്'; യുട്യൂബില്‍ ഹിറ്റ്

short-film
SHARE

രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന നോട്ട് അഥവാ കെട്ട് എന്ന  ഹ്രസ്വചിത്രം യൂട്യൂബില്‍. മനുഷ്യമനസിന്റെ വിവിധ ഭാവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം നടന്‍ ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ  റിലീസ് ചെയ്തത്.

സാധാരണപോലെ പോകുമായിരുന്ന ഒരു ബാച്ചിലര്‍ പാര്‍ട്ടി... അവിടെ സംഭവിക്കുന്ന ചില അസാധാരണസംഭവങ്ങള്‍... ഒറ്റ വാചകത്തില്‍ ഇതാണ് നോട്ട് എന്ന ഹ്രസ്വചിത്രം. 

വിവിധ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന നായക കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

കുറച്ച് സസ്പെന്‍സ് നിലനില്‍ത്തിയാണ് നായകന്റെ പാത്രസൃഷ്ടി. വിഷ്ണു അഗസ്ത്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ മികച്ച  അഭിപ്രായം നേടി മുന്നേറുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ കിഷോര്‍ പിള്ളയാണ്. ചിത്രത്തിന്റെ എഡിറ്റിങ്ങും കിഷോര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...