തിരക്കിനിടയിലും ദൃശ്യം 2 കണ്ടതിന് നന്ദി; അശ്വിന് നന്ദി അറിയിച്ച് മോഹൻലാൽ; ട്വീറ്റ്

aswin-mohanlal
SHARE

എങ്ങും എവിടെയും ദൃശ്യം 2–ന്റെ വിശേഷങ്ങളാണ്. ദൃശ്യം 2 കണ്ടതിന് ശേഷം അഭിപ്രായം പങ്കുവച്ച് നിരവധിപ്പേരാണ് എത്തുന്നത്. അക്കൂട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ആര്‍ അശ്വിനുമുണ്ടായിരുന്നു. സിനിമയെ പുകഴ്ത്തി അശ്വിൻ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ അശ്വിന് നന്ദി അറിയിച്ചിരിക്കുകയാണ് മോഹൻലാലും. 

'ദൃശ്യം 2–ൽ ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് ഉണ്ടാക്കിയപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദൃശ്യം 1 മുതല്‍ കാണുക. ഗംഭീരം!! ശരിക്കും ഗംഭീരം'. അശ്വിന്റെ ട്വീറ്റ്.

'താങ്കളുടെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയിലും ദൃശ്യം 2 കാണാനും അതിനെക്കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതിന് നന്ദി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ വലിയ കാര്യമാണിത്. താങ്കളുടെ കരിയറിന് എല്ലാവിധ ഭാവുകങ്ങളും, അശ്വിൻ'. മോഹൻലാൽ നൽകിയ മറുപടി. 

ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 19നാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 റിലീസ് ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത് മുരളി ഗോപി, സായികുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...