‘മൂക്ക് പൊത്തി ജനക്കൂട്ടത്തിൽ അജിത്തും’; ദൃശ്യം ആദ്യ ഭാഗത്തുണ്ടായിരുന്നോ?; മറുപടി

ajith-koothattukulam-pic
SHARE

ദൃശ്യം 2 ഇപ്പോഴും സിനിമാ ചർച്ചകളിൽ സജീവമായി തുടരുകയാണ്. കഥയിലെ സംശയങ്ങളും പുതിയ സാധ്യതകളും തുറന്നെഴുതി ഒട്ടേറെ പോസ്റ്റുകളും ഫെയ്സ്ബുക്കിൽ കാണാം. അക്കൂട്ടത്തിൽ ഏറെ ചർച്ചയായ ഒന്നാണ് ദൃശ്യം ഒന്നാം ഭാഗത്ത് അജിത്ത് കൂത്താട്ടുകുളം എന്ന നടൻ ഉണ്ട് എന്നത്. ആദ്യ ഭാഗത്ത് പശുക്കുട്ടിയുടെ ജഡം പുറത്തെടുമ്പോൾ മൂക്ക് െപാത്തി നിൽക്കുന്ന ജനക്കൂട്ടത്തിൽ അജിത്ത് ഉണ്ട് എന്നായിരുന്നു ആ കണ്ടെത്തൽ. ഇതേ കുറിച്ച് മനോരമ ഓൺലൈനോട് അജിത്ത് നൽകിയ  വിശദീകരണം ഇങ്ങനെ. 

‘അങ്ങനെ ഞാനും കേട്ടു. പക്ഷേ അത് ഞാൻ അല്ല.  ദൃശ്യം തിയറ്ററിൽ കണ്ട പരിചയമേ എനിക്കുള്ളൂ.  ഞാൻ ആ ഷൂട്ടിങ് പരിസരത്തുപോലും പോയിട്ടില്ല. ദൃശ്യത്തിന്റെ മാത്രമല്ല മറ്റ് സിനിമകളുടെ ലൊക്കേഷനുകളിൽ ഒന്നും പോയി ഇങ്ങനെ നിന്നിട്ടില്ല.  എന്നെപ്പോലെയുള്ള വേറെ ആരെയോ  കണ്ടിട്ട് ആളുകൾ വെറുതെ പറയുന്നതാണ്.  ഞാൻ ആദ്യമായാണ് ജീത്തു സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത്.  ദൃശ്യത്തിൽ കണ്ടത് മറ്റാരെയോ ആണ്.’ അജിത്ത് പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം: 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...