'കഴിവ് പാരമ്പര്യമാണ്'; മോഹൻലാലിന്റെ മകളെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

bachchan-vismaya-mohanlal
SHARE

മോഹന്‍ലാലിന്റെ മകള്‍ വിസ്മയക്ക് അമിതാഭ് ബച്ചന്റെ അഭിനന്ദനം‍. വിസ്മയയുടെ ‘ഗ്രെയ്ന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന ബുക്ക് വായിച്ചാണ് ബിഗ് ബിയുടെ കുറിപ്പ്. 

''മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും ക്രിയാത്മകവും ഹൃദയസ്പര്‍ശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകള്‍'', ബച്ചൻ ട്വീറ്റ് ചെയ്തു. 

പിന്നാലെ നന്ദി അറിയിച്ചു കൊണ്ട് മോഹന്‍ലാലും രംഗത്തെത്തി. ഒരു ഇതിഹാസത്തില്‍ നിന്നുള്ള അഭിനന്ദനം മായക്ക് ലഭിക്കുന്ന ഏറ്റവും മികച്ച  അനുഗ്രഹവുമാണെന്നും  ഒരു പിതാവെന്ന നിലയില്‍ അഭിമാനകരമായ നിമിഷമാണെന്നും മോഹൻലാൽ കുറിച്ചു.

കവിതകളും വരകളും മറ്റും ചേര്‍ന്ന 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' വിസ്മയയുടെ ആദ്യപുസ്തകമാണ്. പെൻഗ്വിൻ ബുക്ക്സ് ആണ് പ്രസാധകർ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...