‘ജോർജ്ജുകുട്ടി ഫാൻസിനെ പേടിച്ച് ഗീത പ്രഭാകർ കേരളം വിട്ടു’; വിഡിയോ

asha-sarath-pollachi
SHARE

ദൃശ്യം ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും മികച്ച പ്രകടനം നടത്തി അഭിപ്രായം നേടിയ നടിയാണ് ആശ ശരത്ത്. കരുത്തുറ്റ ഒരു കഥാപാത്രം കൂടി താരത്തെ തേടിയെത്തുകയായിരുന്നു. രണ്ടാം ഭാഗത്തിൽ ഗീത പ്രഭാകറായി വേഷമിട്ട നടി ജോർജ് കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന രംഗമുണ്ട്. 

നിരവധി ട്രോളുകളും മറ്റുമാണ് ഈ രംഗത്തെ അടിസ്ഥാനമാക്കി ഇറങ്ങിയിരിക്കുന്നത്. ‘മോഹൻലാൽ ഫാൻസിനെ പേടിച്ച് ഗീത പ്രഭാകർ കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാൽ തല്ലുകിട്ടുമെന്ന് േപടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്’. സമൂഹമാധ്യമങ്ങളില്‍ നടി ആശ ശരത് തന്നെ പങ്കുവച്ച വിഡിയോയുടെ അടിക്കുറിപ്പ് ആണിത്. 

രസകരമായ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. തന്റെ മേക്കപ്പ്മാൻ പകർത്തിയ വിഡിയോ ആണ് നടി പ്രേക്ഷകർക്കായും പങ്കുവച്ചത്. ‘ലാലേട്ടൻ ഫാൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടിൽവച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇടിലി പാത്രം മേടിക്കാൻ വന്നതാണെന്നു തോന്നുന്നു’–വിഡിയോയിൽ മേക്കപ്പ്മാൻ സുധി പറയുന്നു. കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു നടിയുടെ മറുപടി.

പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലാണ് ആശ ശരത് ഇപ്പോൾ. വീട്ടിലേയ്ക്കുള്ള കുറച്ച് സാധനങ്ങൾ മേടിക്കുന്നതിനിടെ ആക്സമികമായി പകർത്തിയ വിഡിയോ ആണിത്. അൻപ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങൾക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...