‘ഹേയ് ഗോഡ്’; പെട്ടെന്ന് ദൈവം കൺമുൻപിൽ; എന്തുചെയ്യും?

heygodwb
SHARE

വത്യസ്ത പ്രമേയത്തിലൂടെ വര്‍ത്തമാന കാലത്തിന്റെ കഥ പറയുന്ന ഹേയ് ഗോഡെന്ന ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുകയാണ്. പെട്ടെന്നൊരു ദിവസം കണ്‍മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ടീഷര്‍ട്ടും ജീന്‍സുമിട്ട് പാമ്പും കോണിയും കളിക്കുന്ന ദൈവം. കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ രൂപവും ഭാവവും സംസാരവും സങ്കല്‍പ്പങ്ങളിലുള്ള 

ദൈവത്തില്‍ നിന്ന് ഏറെ വത്യസ്തമാണെന്നുള്ളത് ചിത്രത്തെ രസകരമാക്കുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള അകലം വളരെ ചെറുതാണെന്നും 

പ്രവര്‍ത്തിയിലൂടെ ഒരാള്‍ക്ക് ദൈവമായി മാറാമെന്നുമുള്ള സന്ദേശം ചിത്രം നല്‍കുന്നുണ്ട്.  

 ആരോഗ്യ പ്രവര്‍ത്തകരെ ദൈവത്തോട് ഉപമിച്ചാണ് ഹ്രസ്വചിത്രം അവസാനിപ്പിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...