ഒരു നിമിഷം ഞാനും ചിന്തിച്ചുപോയി ശരിയാണോ എന്ന്: ഡിജോ ജോസ്

dijo-drishyam2
SHARE

സൂഷ്മാഭിനയത്തിന്റെ തമ്പുരാനായി ഒരിക്കൽ കൂടി മോഹൻലാൽ മാറിയപ്പോൾ സിനിമാ പ്രേമികൾക്കു കിട്ടിയത് എല്ലാം മറന്ന് ആസ്വദിക്കാവുന്ന ഒരു സിനിമ. അതാണ് ദൃശ്യം 2. കണ്ടവർ ഒരേ സ്വരത്തിൽ ചിത്രത്തെ പുകഴ്ത്തുന്നു. 

ദൃശ്യം 2 പ്രഖ്യാപിച്ചപ്പോൾ യാതൊരു പ്രതീക്ഷയുമില്ലായിരുന്നെന്നും കണ്ട് കഴിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും സംവിധായകൻ ഡിജോ ജോസ് ആന്റണി പറഞ്ഞു. ചിത്രം തിയറ്ററിൽ കാണാൻ സാധിക്കാത്തതിൽ അതിയായ വിഷമവുമുണ്ടെന്നും ഡിജോ പറഞ്ഞു.

ദൃശ്യം 2 , വേണ്ട വേണ്ടാ എന്ന് പലവട്ടം പലരും പറഞ്ഞു ... എന്തിനാണ് ദൃശ്യത്തിനെ കുളമാക്കാൻ നിൽക്കുന്നത് ? മുൻപ് ഇങ്ങനെയൊക്കെ ചിലർ പറഞ്ഞു കേട്ടപ്പോൾ ഒരു നിമിഷം അറിയാതെ ഞാനും ചിന്തിച്ചുപോയി ശരിയാണോ എന്ന്... രണ്ടാം ഭാഗം സംഭവിച്ചാൽ നന്നാകുമോ എന്ന ആശങ്ക എന്നെയും തെല്ലൊന്നു വേട്ടയാടി... ആദ്യം ഭാഗം മലയാളി പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ആ ആശങ്കയുടെ കാരണം... പക്ഷേ ഒന്ന് പറയട്ടെ ...Awesome Experience, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ഇതൊരു പെട്ടെന്ന് ഉണ്ടാക്കിയെടുത്ത തിരക്കഥയായി എനിക്ക് തോന്നുന്നില്ല. "റാം" എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ കോവിഡ് വില്ലനായി എത്തിയപ്പോൾ അത് നിർത്തി വച്ച് 'ദൃശ്യം 2' തുടങ്ങിയപ്പോൾ ഏതൊരു പ്രേക്ഷകനെ പോലെ ഞാനും കരുതി പെട്ടെന്ന് എന്തോ കഥയൊക്കെ രൂപപ്പെടുത്തി ഉണ്ടാക്കുകയാണെന്നു. അതുകൊണ്ട് തന്നെ "Zero" expectations തന്നെ ആയിരുന്നു റിലീസിന് മുൻപ്. 

പക്ഷേ അതങ്ങനെയല്ലയെന്നും തിരക്കഥ ഒക്കെ വളരെ നന്നായി പണിയെടുത്തു തന്നെ ചെയ്തതാണെന്ന് സിനിമ കാണുമ്പോൾ നമുക്ക് മനസ്സിലാകും. കോവിഡ് കാലത്താണ് ഈ സിനിമ ചിത്രീകരിച്ചത് എന്ന് ഒരു സ്ഥലത്ത് പോലും ഫീൽ ചെയ്യുകയില്ല എന്നതാണ് എടുത്തു പറയേണ്ട വസ്തുത. എനിക്ക് വളരെയധികം ഇഷ്ടമായി ... അപ്പോൾ ഇതിലെ താരങ്ങളായ ജീത്തു ജോസഫിനെ പറ്റിയും, ജോർജ് കുട്ടിയെ പറ്റിയും ഒന്നും പറയാനില്ല, ഒരു കിടിലോസ്‌കി ഐറ്റം എന്ന് തന്നെ വിശേഷിപ്പിക്കാം ദൃശ്യം 2-വിനെ ... 

അതുകൊണ്ട് തന്നെ ആത്മാർത്ഥമായി പറയാമല്ലോ, ഇത് തിയറ്ററിൽ കാണാൻ സാധിക്കാത്തതിൽ അതിയായ വിഷമവുമുണ്ട്. ഒരുപക്ഷേ മാസ്റ്ററിനേക്കാൾ നമ്മൾ പ്രതീക്ഷയർപ്പിച്ച റിലീസ് നമ്മുടെ മലയാളത്തിന്റെ സ്വന്തം ദൃശ്യം 2 അയിരുന്നു. പക്ഷേ കുഴപ്പമില്ല ... നമുക്ക് സുരക്ഷിതമായി വീട്ടിലിരുന്നുകൊണ്ടു തന്നെ പ്രിയപ്പെട്ട സിനിമ ആസ്വദിക്കാൻ സാധിച്ചല്ലോ .. അങ്ങനെ ആശ്വസിക്കാനേ നിവർത്തിയുള്ളൂ. കിടിലൻ പടം,അടിപൊളി. ദൃശ്യം 2 സംഭവിക്കാനായി കൈകോർത്ത എല്ലാ സിനിമ പ്രവർത്തകർക്കും ഒരുപാട് സ്നേഹം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...