‘ചേച്ചിയെ അവർ സഹതാപത്തോടെ നോക്കി; അവൾ ഉൾവലിയാനുള്ള കാരണവും അതുതന്നെ’

sooraj-thelakkad-family
SHARE

‘അച്ഛന്റെ പഴ്സീന്ന് കുറേ കാശ് എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി തീർന്നിട്ടുണ്ട്. കുപ്പികൾ കൊണ്ട് ‍ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാൻ നാലിഞ്ചിൽ നിന്നും ചേച്ചി മൂന്നിഞ്ചിൽ നിന്നും ഒരു സെന്റിമീറ്റര്‍ പോലും വളർന്നില്ല. പക്ഷേ, വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ. മനസ്സു കൊണ്ട് ഞാനും ചേച്ചിയും അങ്ങ് ഉയരത്തിലാ... വളരെ വളരെ ഉയരത്തിൽ.’’ പറയുന്നത് മറ്റാരുമല്ല, സൂരജ് തേലക്കാട് എന്ന കുഞ്ഞു വലിയ പ്രതിഭ. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബട് ആയി വിസ്മയിപ്പിച്ച കലാകാരൻ.

മലപ്പുറത്ത് പെരിന്തൽമണ്ണയിലെ തേലക്കാട് ആലിക്കൽ വീട്ടിൽ സൂരജിനൊപ്പമുണ്ട് ചേച്ചി സ്വാതി. ഞങ്ങളിപ്പോഴും കുട്ടികളാണ് എന്ന മട്ടാണ് രണ്ടുപേർക്കും.

അച്ഛൻ പറഞ്ഞു, ഇനി നിങ്ങൾ വളരില്ല

കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന പ്രായം ആയപ്പോൾ ഒരു ദിവസം അച്ഛൻ ഞങ്ങളെ രണ്ടുപേരെയും വിളിച്ചിട്ട് പറഞ്ഞു, ‘നിങ്ങൾ ഇനി അധികം പൊക്കം വയ്ക്കില്ല. ഇപ്പോഴുള്ളതിൽ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നുമില്ല. ചികിത്സയൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല. മാത്രമല്ല ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളൂ. പാർശ്വഫലങ്ങൾ ഉണ്ടാകുകയും ചെയ്യും.’ ഇത്രയൊക്കെ കേൾക്കുന്നതിന് മുൻപ് തന്നെ ‍ഞങ്ങളുടെ മനസ്സ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നു

സ്കൂളിൽ ബാക്കി കുട്ടികൾക്കെല്ലാം പൊക്കമുണ്ട്. അത് ശ്രദ്ധിച്ചിരുന്നുവെങ്കിലും പതുക്കെ ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്. അതിനൊപ്പം തന്നെ അച്ഛൻ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു,‘കലയാണ് ഇനി നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങൾ വളരണം. എല്ലാവരേക്കാളും ഉയരത്തിൽ എത്തണം.’ അച്ഛന്റെ ആ വാക്കുകളാണ് ഇതുവരെയൊക്കെ എത്തിച്ചത്

സൂരജ് : എന്റെ പഴയ ചിത്രം കണ്ടാൽ നിങ്ങൾ ഞെട്ടിപോകും. ഒരു പൊടി പയ്യൻ. ഇപ്പോൾ സത്യം പറഞ്ഞാൽ നല്ല മാറ്റം വന്നിട്ടുണ്ട്.

സ്വാതി : സ്വഭാവത്തിൽ വലിയ മാറ്റമൊന്നും ഇല്ല. ഇപ്പോഴും ചെറിയ കുട്ടിയാണ്. ദേ, ഇന്നും കൂടി ‍ഞാനുമായി തല്ലും കൂട്ടോം കഴിഞ്ഞിട്ടേയുള്ളൂ.

സൂരജ് : നമ്മളെപ്പോഴും മസിലൊക്കെ പിടിച്ച് സീരിയസായി ജീവിക്കുന്നതിൽ വല്ല അര്‍ഥോം ഉണ്ടോ? എപ്പോഴും കുട്ടിയായിരിക്കുക, ആവശ്യമുള്ള സമയത്ത് മാത്രം സീരിയസാവുക അതാണ് എന്റെ പോളിസി. ചേച്ചി ഭയങ്കര സീരിയസാ. അവളുടെ സീരിയസ്നെസ് കുറയ്ക്കാൻ ഞാനിങ്ങനെ വെറുതേ പോയി ഇറിറ്റേറ്റ് ചെയ്യും. അതൊരു അടിയിൽ അവസാനിക്കും. അതാണ് സ്ഥിരമായി ഇവിടെ സംഭവിക്കുന്നത്.

പൊക്കമില്ലായ്മയാണ് പൊക്കം

സ്വാതി : ഞങ്ങളുടെ അച്ഛന്‍ മോഹനൻ, അമ്മ ജ്യോതി ലക്ഷ്മി. ഇരുവരും ബന്ധുക്കളുമാണ്. എന്തോ വളർച്ചാ ഹോർമോണിന്റെ കുറവാണ് ഞങ്ങളുടെ പ്രശ്നം എന്നാണ് ഡോക്ടർ പറഞ്ഞത്

സൂരജ് : ആദ്യ കാലത്തൊക്കെ ലേഹ്യവും, അരിഷ്ടവും തുടങ്ങി പലതും കിലോ കണക്കിന് കഴിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യത്തിൽ ഒരു കാര്യവും ഇല്ലെന്ന് പിന്നെയാ മനസ്സിലായെ. ഒരു ഡോക്ടർ സ്ഥിരമായി ബ്രൗൺ നിറമുള്ള ചവർപ്പുള്ള ഒരു മരുന്ന് തരുമായിരുന്നു. പൊക്കം വരാനല്ലേ രുചിയൊന്നും നോക്കാതെ ഞാനും ചേച്ചിയും കണ്ണടച്ച് കഴിക്കും. ഓരോ തവണയും ചെല്ലുമ്പോൾ ഡോക്ടർ ഒരു ചുമരിൽ ‌ചാ രി നിർത്തും. പൊക്കം അളക്കും. ഒടുവിൽ ഡോക്ടർ പറഞ്ഞു ‘ഇത് നടക്കുംന്ന് തോന്നുന്നില്ല കേട്ടോ’.

പൂർണരൂപം വായിക്കാം

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...