‘ആ ഡാൻസുകാരിക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയേ..’; അമ്മയുടെ ദൃശ്യം നിരൂപണം വൈറൽ

asha-new-post
SHARE

‘മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം െകാടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ... അവളുടെ ഭർത്താവ് പാവമാണ്...ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ...’ ദൃശ്യം 2 കണ്ടശേഷം ഒരു അമ്മയുടെ പ്രതികരണം ഇങ്ങനെയാണ്. വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വിഡിയോ നടി ആശാ ശരത്തും ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

‘പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ രസകരമായ ഈ നിരൂപണം പങ്കിട്ടിരിക്കുന്നത്. സിനിമയിൽ ആശയുടെ കഥാപാത്രം മോഹൻലാലിന്റെ മുഖത്തിടിക്കുന്ന സീനും ഇതിനോടകം ചർച്ചയായിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...