ഹെൽമെറ്റും മാസ്കുമില്ല; പുതിയ ബൈക്കിൽ കറങ്ങി വിവേക് ഒബ്റോയ്; വിഡിയോ; അറസ്റ്റ്

vivek-oberoi
SHARE

പ്രണയ ദിനത്തിൽ സ്വന്തമാക്കിയ പുതിയ ബൈക്കിലെ ആദ്യ യാത്ര ബൊളിവുഡ് നടൻ വിവേക് ഒബ്റോയ്ക്ക് സമ്മാനിച്ചത് തലവേദന. ബൈക്കിൽ ഭാര്യയുമൊത്ത് ഹെൽമെറ്റ് ഇല്ലാതെ യാത്ര നടത്തിയ നടൻ വിവേക് ഒബ്റോയ്ക്ക് പിഴ നൽകി മുംബൈ പൊലീസ്.

പുതിയ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ ഭാര്യയുമായി കറങ്ങാനിറങ്ങിയതായിരുന്നു താരം. വിവേക് ഒബ്റോയ്‌യുടെ തന്നെ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ച വിഡിയോ തെളിവായി എടുത്താണ് പിഴ നൽകിയത്.

ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ നൽകിയെന്നും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത് നടനെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് മുംബൈ പൊലീസ് അറിയിച്ചത്. ലൂസിഫർ എന്ന് മോഹൻലാൽ ചിത്രത്തിലെ ബോബി എന്ന കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരനായ നടനാണ് വിവേക് ഒബ്റോയ്. രാം ഗോപാൽ വർമയുടെ കമ്പനി എന്ന ചിത്രത്തിലൂടെയാണ് താരം ബൊളിവുഡിൽ അരങ്ങേറിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...