ദൃശ്യം 2 തെലുങ്ക് അടുത്ത മാസം; ജീത്തു ഒരുക്കും; നിർമാണത്തിൽ ആന്റണിയും

drishyam-thelugu
SHARE

വൻ അഭിപ്രായം നേടി മുന്നേറുകയാണ് ദൃശ്യം 2. രാജ്യത്തിന് പുറത്ത് വരെ റീമേക്ക് ചെയ്ത ദൃശ്യത്തിന്റെ ചരിത്രം വീണ്ടും ആവർത്തിക്കുമെന്ന് ഉറപ്പായി. 

ദൃശ്യം രണ്ടിന്റെ തെലുങ്ക് റീമേക്ക് മാർച്ച് അഞ്ചിന് തുടങ്ങുമെന്ന് പ്രഖ്യാപനം. വെങ്കിടേഷ് നായകനായ ചിത്രം ഹൈദരാബാദിലും കേരളത്തിലുമായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും. ആന്റണി പെരുമ്പാവൂരിന് പുറമെ തെലുങ്കിലെ രണ്ട് നിർമാതാക്കളും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. സംവിധാനം ജീത്തു ജോസഫ്. ഇന്നലെയാണ് ഇതുസംബന്ധിച്ച ചർച്ച ഹൈദ്രാബാദിൽ പൂർത്തിയായത് . മലയാളത്തിൽ ദൃശ്യം രണ്ടിന് ഒ.ടി.ടിയിൽ ലഭിച്ച വലിയ വരവേൽപിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...