അതൊക്കെ ഊഹിക്കാമെന്നു നിങ്ങൾ കരുതേണ്ട; ദൃശ്യം 2 നെ പുകഴ്ത്തി പൃഥ്വിരാജ്

prithvi-drishyam2
SHARE

കുഴിച്ചു മൂടപ്പെട്ട സത്യം പുറത്തു വരുമോ ? ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. ദൃശ്യം 2 ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരൻ. 

ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഒരു മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. ദൃശ്യം പോലെ ഇൻഡസ്ട്രിയെ തന്നെ മാറ്റി മറിച്ച ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദം വലുതാണ് (ഇപ്പോൾ അത് എനിക്കും അറിയാം‌). 

പക്ഷേ ജീത്തു എത്ര മനോഹരമായിട്ടാണ് ഇത് സൃഷ്ടിച്ചത്. 6 വർഷത്തിനു ശേഷം ജോർജുകുട്ടി എത്തുന്നത് എങ്ങനെയായിരിക്കും ? അദ്ദേഹത്തിന് എന്തു സംഭവിച്ചിരിക്കാം ? അദ്ദേഹം പിടിക്കപ്പെടുമോ ? നിയമത്തെ വീണ്ടും കബളിപ്പിക്കാൻ അദ്ദേഹത്തിനാകുമോ ? ഇതൊക്കെ നിങ്ങൾക്ക് ഉൗഹിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങനെ വിചാരിക്കരുത്. നിങ്ങൾക്കായി വലിയൊരു അത്ഭുതം കാത്തിരിക്കുന്നു. 

അതിമനോഹരമായി എഴുതപ്പെടുകയും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിനു ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച ചിത്രം. ഇൗ സിനിമ കണ്ടതിനു ശേഷം അദ്ദേഹത്തെയാണ് ഞാൻ ആദ്യമായി വിളിച്ചതും. സഹോദരാ താങ്കളെയൊർത്ത് ഞാൻ സന്തോഷിക്കുന്നു. അദ്ദേഹത്തെ വിളിച്ചതിനു ശേഷം ഞാൻ എന്റെ അടുത്തുള്ള അപ്പാർട്ട്മെന്റിൽ ഒരാളെ കാണാനായി പോയി. മറ്റാരെയുമല്ല മോഹൻലാലിനെ. 

ഞാനിപ്പോൾ ഒരു കാര്യം മാത്രം പറയാം. ക്ലാസ് എന്നത് ശാശ്വതമാണ്. വീണ്ടും പറയുന്നു അത് ശാശ്വതമാണ്. മലയാളം സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോർജുകുട്ടി. ചേട്ടാ താങ്കളെ വീണ്ടും സംവിധാനം ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു. ഒപ്പം താങ്കളുടെ സംവിധാനത്തിൽ എത്താനും. (മുരളി ഗോപി എന്ന മികച്ച നടനും എത്തിയിരിക്കുന്നു. കുരുതിയുടെ ഫൈനൽ എഡിറ്റ് കണ്ടു കഴിഞ്ഞതിനു ശേഷമുള്ള അഭിപ്രായം കൂടിയാണിത്.) 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...