‘എന്ത് ക്രിമിനൽ ബുദ്ധിയാണ് ജീത്തുച്ചേട്ടാ’; സിനിമയിൽ ആയത് നന്നായി; ട്രോൾ

jeethu-troll
SHARE

‘ഇങ്ങേര് സിനിമ എടുത്ത് ജീവിക്കുന്നത് നന്നായി, അല്ലായിരുന്നെങ്കിൽ എന്റെ സിവനേ..., എന്ത് ക്രിമിനൽ ബുദ്ധിയുള്ള തലയാണ് മനുഷ്യാ നിങ്ങൾക്ക്.. ഇനി ഇങ്ങേര് ആരെയെങ്കിലും തല്ലിക്കൊന്ന് കുഴിച്ചിട്ടിട്ടുണ്ടോ...’ ഇതെല്ലാം ജീത്തു ജോസഫിന്. പടം ഹിറ്റായിട്ടും ട്രോൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എന്നാലും ആന്റണി ചേട്ടാ.. ഇത് തിയറ്റർ റിലീസ് ചെയ്തൂടാരുന്നോ...’ ഇങ്ങനെ അണിയറക്കാർക്ക് അടക്കം ആശംസ നിറച്ച് ദൃശ്യം നിറയുകയാണ് ട്രോൾ ലോകത്ത്. സംവിധായകന്റെ മിടുക്കിനെയും ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന എഴുത്തും ഇതിനോടകം തരംഗമായി കഴിഞ്ഞു. 

drisyam-troll-antony

സൂക്ഷ്മമായ തിരക്കഥയും മോഹൻലാലിന്റെ അഭിനയവുമാണ് ദൃശ്യം 2–നെ മികച്ചതാക്കുന്നതെന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു. അതേസമയം ദൃശ്യം 3 ജീത്തുവിന്റെ മനസ്സിലുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ലാൽ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. ദൃശ്യം 2 –ന് എല്ലാ ഭാഷയിലും റിമേക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...